കോട്ടയം: ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ.
ചങ്ങനാശേരിയിലെ അതിരൂപത ആസ്ഥാനത്ത് എത്തിയ മന്ത്രി അരമണിക്കൂർ നേരം മാർ തോമസ് തറയിലുമായി ചർച്ച നടത്തി. സഭയുടെ ആശങ്കകള്‍ മന്ത്രിയെ ബിഷപ്പ് നേരിട്ട് അറിയിച്ചു. സഭാ നേതൃത്വം പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രിയും മറുപടി നല്കി.
പരസ്പരം കുറേയധികം കാര്യങ്ങള്‍ ചർച്ച ചെയ്യാൻ ഉണ്ടായിരുന്നെന്ന് മന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. ചില പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചു. അതില്‍ ചെയ്യാൻ പറ്റുന്നത് ചെയ്യും. നിരവധി സംഭാവനകള്‍ വിദ്യാഭ്യാസ രംഗത്ത് സഭ നല്‍കിയിട്ടുണ്ട്. അവരെ വിശ്വാസത്തില്‍ എടുത്തു മുന്നോട്ടുപോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധ്യാപക നിയമനത്തില്‍ ആർക്കും ആശങ്ക ഇല്ലാത്ത തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു.






