കൊച്ചി: മാസപ്പടി കേസിൽ എഫ്ഐആർ ഇടാതെ എസ്ഐടി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്ന് കോടതി.
എസ്ഐടി രൂപീകരിച്ച സർക്കാർ ഉത്തരവ് കോടതി റദ്ദാക്കി.
വിജിലൻസിന് എഫ്ഐആർ ഇട്ട് അന്വേഷിക്കാം
അഴിമതി തടയൽ നിയമപ്രകാരം ഉടൻ കേസെടുക്കണമെന്നും മതിയായ തെളിവുകൾ ഉണ്ടെന്നും കോടതി വ്യക്തമാക്കി.
കാലതാമസം ഇല്ലാതെ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.
ഇഡി പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ എസ്ഐടി അന്വേഷണമെന്ന തീരുമാനം എടുത്തത് തന്നെ ദിവസങ്ങൾ വൈകിയായിരുന്നു.
എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിൽ അന്ന് തന്നെ വിമർശനം ഉയർന്നെങ്കിലും പ്രാഥമിക അന്വേഷണത്തിനു ലഭിക്കുന്ന 30 ദിവസത്തെ കാല താമസമായിരുന്നു സർക്കാർ മുന്നിൽ കണ്ട പോം വഴി.
എന്നാൽ ഹൈകോടതി നിർദ്ദേശം സിപിഐഎമ്മിന് മാത്രമല്ല സർക്കാരിനും സമ്മർദ്ദം കൂട്ടി.
ഒരു വശത്തു ദേശീയ തലത്തിൽ ഇഡിയോട് എടുക്കുന്ന സമീപനം കേരളത്തിൽ എത്തുമ്പോൾ ഇരട്ടത്താപ്പാകുന്നുവെന്ന രാഷ്ട്രീയ
വിമർശനം.






