തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് ഇഡിയും. വധശ്രമത്തിന് പിന്നിലെ ഗൂഢാലോചനയും, സാമ്പത്തിക ഇടപാടും അന്വേഷിക്കും. റെയ്ഡിനിടെയുണ്ടായ ആക്രമണം കള്ളപ്പണ കേസിന്റെ അന്വേഷണം തടസപ്പെടുത്താനെന്നാണ് ഇഡി വാദം.
കേസിൽ സിപിഐഎം നേതാക്കൾക്ക് നേരെയും അന്വേഷണം ഉണ്ടാകും. കേസിൽ എല്ലാ പ്രതികൾക്കും കോടതി ജാമ്യം നൽകിയത് സംശയമുണ്ടാകുന്നതാണ്. പൊലീസ് അന്വേഷണത്തിൽ ഇഡി നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
അതേസമയം, സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിർദേശത്തിൽ സർക്കാർ തീരുമാനം വൈകിയേക്കും. വിശദമായ നിയമോപദേശം തേടിയ ശേഷം തീരുമാനം എടുത്താൽ മതിയെന്നാണ് ധാരണ. തിടുക്കപ്പെട്ട് തീരുമാനം എടുത്തുവെന്ന് വരുത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ല. അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് ഏറെ വൈകിക്കാൻ കഴിയില്ലെന്ന വിലയിരുത്തലാണ് സർക്കാർ.
എന്നാൽ നിയമ-രാഷ്ട്രീയ വശങ്ങൾ പരിഗണിച്ച ശേഷം മാത്രമാകും തീരുമാനം. ഇന്നത്തെ മന്ത്രിസഭായോഗത്തിലും വിഷയം ചർച്ചയ്ക്ക് വന്നേക്കും. മന്ത്രിസഭായോഗത്തിന്
ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി സർക്കാർ നിലപാട് വ്യക്തമാക്കാനും സാധ്യതയുണ്ട്.






