തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് എതിരായ എഫ്ഐആറിന്റെ പകർപ്പ് പുറത്ത്.
പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി എന്ന് എഫ്ഐആർ. പിണറായി വിജയൻ
വ്യക്തിതാൽപര്യങ്ങൾക്കായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്ഐആറിൽ പറയുന്നു.
സിഎംആര്‍എല്ലിനെയും വീണ ടിയുടെ കമ്പനിയായ ക്സാലോജിക്കിനെയും മറയാക്കി വ്യക്തിപരമായ നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് വിജിലന്‍സ് എഫ്ഐആറില്‍ പറയുന്നു.
സിഎംആര്‍എല്‍ എക്സാലോജിക്കിന് നല്കിയ തുക ദുരൂഹമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2016 ഓഗസ്റ്റിലും 2020 ജൂണിലും വീണ ടിയ്ക്കും എക്സാലോജിക്കിനും പണം നല്‍കിയത്.
പിണറായി വിജയനിലേക്ക് എത്തിയോ എന്ന് സംശയിക്കുന്നുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു.
ഇഡി പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശത്തിന് പിന്നാലെയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.
ക്രൈം ബ്രാഞ്ച് എസ്ഐടിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ച വിജിലൻസ്
സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു.
സിഎംആർഎല്ലിൽ നിന്നും അധികാര ദുർവിനിയോഗം നടത്തി പണം സമ്പാദിച്ചെന്ന വിവരത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി അഴിമതി നിരോധന നിയമപ്രകാരമുള്ളതാണ് ആദ്യ കേസ്.
ഈ കേസിൽ വീണ ടി, എക്സാലോജിക് സൊല്യൂഷൻസ്, ശശിധരൻ കർത്ത, സുരേഷ് കുമാർ, എംപവർ ഇന്ത്യ എന്നിവർ പ്രതികളാണ്.






