ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്സ് സിനിമയ്ക്ക് നിരാശ.
സംസ്ഥാന തലത്തിൽ 10 അവാർഡുകൾ വാരിക്കൂട്ടിയ സിനിമയ്ക്ക് ദേശീയ തലത്തിൽ പുരസ്കാരങ്ങളൊന്നും ലഭിച്ചില്ല.
മലയാളത്തിൽ നിന്നും പ്രതീക്ഷ നൽകി മമ്മൂട്ടിയുടെ ഭ്രമയുഗവും മഞ്ഞുമ്മൽ ബോയ്സും ആസിഫലിയുടെ കിഷ്കിന്ധ കാണ്ഡവും ചുരുക്കപ്പട്ടികയിലുണ്ടായിരുന്നു.
എന്നാൽ മികച്ച നടനുള്ള പുരസ്കാരവും മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും ഭ്രമയുഗത്തിന് ലഭിച്ചപ്പോൾ കിഷ്കിന്ധ കാണ്ഡവും മഞ്ഞുമ്മൽ ബോയ്സും നിരാശപ്പെടുത്തി.






