രക്തത്തിലും കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലുള്ള കൊഴുപ്പാണ് കൊളസ്ട്രോള്‍. ശരീരത്തില്‍ നിരവധി കൊഴുപ്പ് ഘടകങ്ങള്‍ ഉണ്ടെങ്കിലും അളവ് ക്രമാതീതമായി വര്‍ധിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നതില്‍ പ്രധാനി കൊളസ്ട്രോള്‍ ആണ്.
നിരവധി ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൊളസ്ട്രോള്‍ കൂടിയേ തീരൂ. കൊഴുപ്പും പ്രോട്ടീനുമാണ് കൊളസ്ട്രോളിലെ പ്രധാന ഘടകങ്ങള്‍. ചര്‍മത്തില്‍ നിന്ന് അധികജലം ആവിയായി പോകാതിരിക്കാന്‍ സഹായിക്കുന്നത് കൊളസ്ട്രോള്‍ പാളിയാണ്.
കോശ ഭിത്തികള്‍ ഉറപ്പോടെ നിലനിര്‍ത്തുന്നതോടൊപ്പം കോശത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നതിനും കൊളസ്ട്രോള്‍ ആവശ്യമാണ്.
ജീവകം ഡി, സ്ത്രീ ഹോര്‍മോണുകള്‍, പുരുഷ ഹോര്‍മോണുകള്‍, അഡ്രിനല്‍ ഗ്രന്ഥിയില്‍ നിന്നുത്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ തുടങ്ങിയവയുടെ ഉത്പാദനത്തിനും കൊളസ്ട്രോള്‍ അനിവാര്യമാണ്.
ആഹാരത്തിലെ കൊഴുപ്പ് ഘടകങ്ങളെയും ജീവകങ്ങളെയും ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതും കൊളസ്ട്രോളാണ്. ശരീര താപനില സന്തുലിതമാക്കുക, അവയവങ്ങള്‍ പരിക്കോ ക്ഷതമോ ഉണ്ടായാല്‍ പ്രോട്ടീന്‍ നിര്‍മാണത്തിലൂടെ പുനര്‍നിര്‍മാണത്തിന് സഹായിക്കുക തുടങ്ങി നിരവധി ധര്‍മങ്ങളാണ് കൊളസ്ട്രോള്‍ ശരീരത്തില്‍ നിര്‍വഹിക്കുക.
ഉയർന്ന കൊളസ്ട്രോളിന്റെ ലക്ഷണങ്ങൾ
ചർമ്മത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത്.
2. കണ്ണുകളിലെ വെളുത്ത ഭാഗത്ത് മഞ്ഞനിറത്തിലുള്ള പാടുകൾ.
3. വയറുവേദന.
4. കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ.
നിങ്ങൾക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെന്ന് സംശയമുണ്ടെങ്കിൽ, ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം തുടങ്ങിയ ജീവിതശൈലിയിലെ മാറ്റങ്ങൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
എന്തുകൊണ്ടാണ് കൊളസ്ട്രോൾ കൂടുന്നത്?
വ്യായാമമില്ലാത്ത ജീവിതശൈലി, കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണം, അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയാണ് ഹൈ കൊളസ്ട്രോളിന്റെ പ്രധാന കാരണങ്ങൾ.
രക്തത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് രക്തയോട്ടം കുറയ്ക്കുകയും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ദ്ധർ പറയുന്നു.






