തൊടുപുഴ: തൊടുപുഴ സ്വദേശിനിയായ വിദ്യാര്‍ഥിനി ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു.
നാഇഫ ബല്‍ക്കീസ് (21) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് ദുബൈ റാഷിദിയയിലായിരുന്നു അപകടം.
കാറില്‍ നിന്ന് പുറത്തിറങ്ങവെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ദുബൈയില്‍ ബിസിനസ് നടത്തുന്ന ബിനു ഹമീദിന്റെയും സീനയുടെയും മകളാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.






