കല്‍പ്പറ്റ: അന്തര്‍സംസ്ഥാന രാസലഹരിക്കടത്ത് കേസില്‍ മുഖ്യകണ്ണികളിലൊരാളായ അഞ്ചാം പ്രതിയെ വയനാട് ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു.
മേപ്പാടി നത്തംകുനി ചുണ്ടേല്തൊടി വീട്ടില്‍ അമല്‍ സി.ആര്. (26) നെയാണ് അമ്പലവയല്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
2026 ജൂലൈ 26-ന് അമ്പലവയല്‍ സ്റ്റേഷന് പരിധിയിലെ തോമാട്ടുചാലിനടുത്ത കോട്ടൂരില്‍ നിന്ന് 124.39 ഗ്രാം എം.ഡി.എം.എ.യുമായി കല്‍പ്പറ്റ മുണ്ടേരി താന്നിക്കല്‍ വീട്ടില്‍ വേണുഗോപാലിനെ (35) അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമ്പലവയല്‍ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.
അന്വേഷണത്തിനിടെയാണ് അമല്‍ സി.ആര്. അന്തര്‍സംസ്ഥാന രാസലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് കണ്ടെത്തിയത്.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി തെങ്ങണയില്‍ വാടകവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ തൃക്കൊടിത്താനം പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
വയനാട് ജില്ലാ പൊലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസ്.യുടെ മേല്‍നോട്ടത്തില്‍ നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. മനോഹരന് തച്ചമ്പത്തിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡാണ് പ്രതിയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചത്.
കസ്റ്റഡിയിലെടുത്ത് അമ്പലവയല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസില്‍ കൂടുതല്‍ പേര് ചേര്‍ന്ന് സംഘടിതമായി തുടര്‍ച്ചയായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.






