മണക്കാട്:ഒരു തുള്ളി വെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ് കഴിഞ്ഞ ഒരാഴ്ചായായി. ആരോട് പറയാൻ ആര് കേൾക്കാൻ....
മണക്കാട്പഞ്ചായത്തിലെ അരിക്കുഴയിലെ ജങ്ങളുടെ ഈ വാക്കുകൾ കേട്ടില്ലെന്ന് നടിക്കുകയാണ് അധികാരികൾ.
പരാതിയേറിയിട്ടും കുലുക്കമില്ലാതെ വാട്ടർഅതോറിട്ടി അധികൃതർ.
ജപ്പാൻകുടിവെള്ള വിതരണം മുടങ്ങിയതോടെ കുടിവെള്ളത്തിനായി നൂറുകണക്കിന് കുടുംബങ്ങൾ നെട്ടോട്ടം ഓടുകയാണ്.
പെരിയാമ്പ്ര ഭാഗത്ത് പൈപ്പ് പൊട്ടിയതാണ് നിലവിലെ പ്രതിസന്ധി. മറ്റ് സ്ഥലങ്ങളിലും പൈപ്പ് പൊട്ടുന്നത് തുടക്കഥയാണ്.
പഞ്ചായത്തിലെ 1,2,3,10,12 വാർഡുകളിലെല്ലാം സമാനസ്ഥിതിയാണ്.
പലപ്പോഴും അറ്റകുറ്റപ്പണി നടത്തിയാൽ മണിക്കൂറുകൾക്കകം വീണ്ടും പൈപ്പ് പൊട്ടുന്ന സ്ഥിതിയുമുണ്ട്.






