കോട്ടയം: കുടയംപടി, വാരിശ്ശേരി, പാണ്ഡവം, ചുങ്കം, കുടമാളൂർ അമ്പാടിക്കവല ഭാഗങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റതായി വിവരം
പത്തിലധികം പേർക്ക് നായയുടെ കടിയേറ്റ് പരിക്കേറ്റിട്ടുണ്ട്. പലരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയതായി നാട്ടുകാർ അറിയിച്ചു.
അമ്പാടി കവലയിൽ വെച്ച് കാരിത്താസ് ആശുപത്രിയിലെ ജീവനക്കാരൻ ഉണ്ണി കെ പി, സ്റ്റാൻഡിലെ ഓട്ടോഡ്രൈവർ ശിവറാം എന്നിവർക്കും കടിയേറ്റിട്ടുണ്ട്.
പ്രദേശത്ത് നായയുടെ ആക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ കുടയംപടി, പാണ്ഡവം, വാരിശേരി, ചുങ്കം ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.






