കോട്ടയം: വല വീശുന്നതിനിടെ തോട്ടിൽ വീണ് യുവാവ് മരിച്ചു. നാട്ടകം പാറേച്ചാലില്‍ കൊടൂരാറിന്റെ കൈവഴിയിൽ വീണാണ് അപകടം.
നാട്ടകം കാക്കൂറില്‍ വാടകയ്ക്ക് താമസിക്കുന്ന
കോഴിക്കോട് സ്വദേശി ശങ്കർ ലാല്‍ (42) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. പാറേച്ചാല്‍ ബൈപ്പാസിന് സമീപം കൊടൂരാറിന്റെ കൈവഴിയില്‍ വല വീശുകയായിരുന്നു ശങ്കർ ലാല്‍. ഈ സമയം നിലതെറ്റി വെള്ളത്തിലേയ്ക്കു വീഴുകയായിരുന്നുവെന്നാണ് വിവരം.
നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാസേനാ സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടർന്ന് ഇദ്ദേഹത്തെ പുറത്ത് എടുത്ത് ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി മോർച്ചറിയില്‍. സംസ്കാരം പിന്നീട്. ശങ്കർ ലാലിന്റെ പിതാവ് കോട്ടയം ട്രാവൻകൂർ സിമന്റ്സ് മുൻ ജീവനക്കാരനാണ്.






