.തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാപദ്ധതി മൂലം യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചു.
എന്നാൽ മലയോര പാതകളിലും ഹെയർപിൻ വളവുകളിലും അമിതഭാരം കാരണം ബസുകൾ നിയന്ത്രിക്കാനും ബ്രേക്ക് കിട്ടാനും ബുദ്ധിമുട്ട് നേരിടുന്നതായി ഡ്രൈവർമാരും ജീവനക്കാരും ആശങ്ക പ്രകടിപ്പിക്കുന്നു.
സൗജന്യ യാത്രാ പദ്ധതി വന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ അനിയന്ത്രിതമായ വർധനയുണ്ടായെങ്കിലും അതിനനുസരിച്ച് സൗകര്യങ്ങൾ ഒരുക്കാത്തതാണു പ്രശ്നമാകുന്നത്. നിയമപ്രകാരം പരമാവധി 64 യാത്രക്കാരെ കയറ്റാൻ അനുമതിയുള്ള ബസുകളിൽ നിലവിൽ 100 മുതൽ 120 വരെ ആളുകളാണു യാത്ര ചെയ്യുന്നത്. എന്നാൽ യാത്രക്കാരുടെ എണ്ണം വർധിച്ചതനുസരിച്ച് ബസിന്റെ ട്രിപ്പുകൾ വർധിപ്പിക്കാത്തതു കാരണം യാത്രക്കാർ കിട്ടിയ ബസിൽ തിങ്ങിഞെരുങ്ങി യാത്ര ചെയ്യുകയാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും തിരക്ക് നിയന്ത്രിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
പല വണ്ടികളും ഓടുന്നത് അപകട സാധ്യതയിലേക്കാണ്. അമിതഭാരം തന്നെയാണ് പ്രശ്നം. നിയന്ത്രണം ഏർപെടുത്തിയില്ലെങ്കിൽ വൻ അപകടത്തിലേ അവസാനിക്കു






