കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയുടെ മുത്തശ്ശി സവിത്രിബായ് ശങ്കര്‍ ഡിപ്കെ മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിൽ മരിച്ചതായി വിവരം.
ദില്ലിയില്‍ കരുതല്‍ തടങ്കലിലാക്കിയതിന്
മുത്തശ്ശിയുടെഅന്ത്യകര്മ്മങ്ങളിലും സംസ്കാര ചടങ്ങിലും പങ്കെടുക്കാന്‍ ജന്മനാട്ടില് എത്താന്‍ കഴിയുമോ എന്നത് വ്യക്തമല്ല.
ദീര്‍ഘകാലത്തെ അസുഖത്തെത്തുടര്‍ന്നാണ് അന്ത്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സന്തുക് പിംപ്രി ഗ്രാമത്തില്‍ തന്റെ അവസാന നാളുകള്‍ കഴിയവെ കുറച്ച് ദിവസങ്ങളായി അവര്‍ വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.
മരണവാര്‍ത്ത അറിഞ്ഞതോടെ ഗ്രാമത്തിന് പുറമെ രാഷ്ട്രീയ, സാമൂഹിക മേഖലകളിലുള്ള പ്രമുഖര്‍ അനുശോചിച്ചു.
ജന്തര്‍ മന്ദറില്‍ നടന്ന സിജെപിയുടെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ദേശീയ തലസ്ഥാനത്ത്
എത്തിയ ശേഷം ഡിപ്കെയെ ശനിയാഴ്ച ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തില്‍ ദില്ലി പോലീസ് തടഞ്ഞു.
ഇപ്പോള്‍ അദ്ദേഹം കരുതല്‍ കസ്റ്റഡിയിലാണെന്നാണ് വിവരം.
എവിടേക്കാണ് അഭിജീത്ത് ദീപ്കെയെ പോലീസ് കൊണ്ടുപോയിരിക്കുന്നതെന്ന് വ്യക്തമല്ലായിരുന്നു.
അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ മുത്തശ്ശിയുടെ അന്ത്യകര്‍മ്മങ്ങളിലും സംസ്കാര ചടങ്ങിലും
പങ്കെടുക്കാന്‍ അദ്ദേഹത്തിന് ജന്മനാട്ടില് എത്താന്‍ കഴിയുമോ എന്നത് വ്യക്തമല്ല.






