തൃശൂര്‍: തൃശൂര്‍ മേലൂരില്‍ അച്ഛനും മകനും തമ്മില്‍ സംഘര്‍ഷം.
വാക്കുതര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് അച്ഛനെ വെട്ടിയ മകന് തോട്ടപൊട്ടിച്ച് ജീവനൊടുക്കി.
അടിച്ചിലി സ്വദേശി നന്ദനാണ്(58) മരിച്ചത്.
നന്ദന്റെ വെട്ടേറ്റ അച്ഛന് രാമകൃഷ്ണന് ഗുരുതര പരിക്കേറ്റു.
രാമകൃഷ്ണനെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുവരെയും പിടിച്ചുമാറ്റാന്‍ എത്തിയ അയല്‍വാസിക്കും തോട്ട പൊട്ടിയതില്‍ പരിക്കേറ്റിട്ടുണ്ട്.






