പത്തനംതിട്ട: പത്തനംതിട്ടയിൽ ഷോക്കേറ്റ് മൂന്നു വയസ്സുകാരി മരിച്ചു. റാന്നി വയലത്തലയില്‍ സ്വദേശിനി അവന്തികയാണ് മരിച്ചത്. ബിനോയി - സാന്ദ്ര ദമ്പതികളുടെ മകളാണ്.
സാന്ദ്രയുടെ വീട്ടില്‍ വച്ചാണ് അപകടമുണ്ടായത്. അബോധാവസ്ഥയില്‍ കിടന്ന കുഞ്ഞിനെ വളരെ വേഗം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അമ്മ കുളിക്കാൻ കയറിയപ്പോള്‍ അവന്തിക വീട്ടില്‍ കളിക്കുകയായിരുന്നു.
അതിനിടെയാണ് അവന്തികയ്ക്ക് ഷോക്കേറ്റത്. അമ്മ കുളിച്ചു വന്നപ്പോള്‍ കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. കുട്ടിയെ തൊട്ടപ്പോള്‍ അമ്മയ്ക്കും ഷോക്കേറ്റു. എങ്ങനെയാണ് ഷോക്കേറ്റതെന്ന് അന്വേഷിക്കാൻ റാന്നി പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.






