കോട്ടയം: അയ്മനം പഞ്ചായത്തിന് ബോധപൂർവം വെള്ളം നൽകാത്ത ജല അതോറിറ്റിയുടെ സമീപനത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് മെമ്പർമാർ ഒന്നടങ്കം വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിക്കും.
നാളെ രാവിലെ 11 ന് അതോറിറ്റിയുടെ മെഡിക്കൽ കോളജ് ഡിവിഷൻ ഓഫീസ് ആണ് ഉപരോധിക്കുക..
പഞ്ചായത്തിലെ 21 വാർഡുകളിലെ മെമ്പർമാരുടെ നേതൃത്വത്തിലാണ് ഉപരോധം. ജനപ്രതിനിധികൾ ഡിവിഷൻ ഓഫീസിനു മുൻപിൽ കുത്തിയിരിപ്പു സമരം നടത്തും.
പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ സമരം നടത്താനാണ് പഞ്ചായത്തിന്റെ തീരുമാനമെന്ന് പ്രസിഡന്റ് ബിന്ദു ഹരികുമാർ അറിയിച്ചു.






