പൂപ്പാറ: കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. ഇടുക്കി പൂപ്പാറയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ സംഭവത്തില്‍ ചക്കക്കൊമ്പന് എന്ന വിളിക്കുന്ന ആനയുടെ ആക്രമണത്തില്‍ പന്തടിക്കളം സ്വദേശി വിജയന് പി വി(47) എന്നയാള്‍ക്കാണ് ദാരുണാന്യം ഉണ്ടായത്. പണി സ്ഥലത്തെ ഷെഡില്‍ നിന്ന് രാവിലെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് കാട്ടാന ആക്രമണം. സംഭവസ്ഥലത്തുവെച്ച് തന്നെ വിജയന് മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം എത്തിയിട്ടുണ്ട്. മൃതദേഹം മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ നാലു മാസത്തിനിടെ മൂന്ന് പേരാണ് ഈ മേഖലയില്‍ മാത്രം മരിച്ചത്. നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ട്. ഈ മേഖലയില്‍ കാട്ടാന ആക്രമണം ഉണ്ടാകുന്നതും ജീവന് എടുക്കുന്നതും പതിവായി മാറിയിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പാണ് ഒരു അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടത്.
ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അതിഥി തൊഴിലാളിക്ക് ജീവന് നഷ്ടമായത്. റോഡിലൂടെ നടന്ന് പോവുകയായിരുന്ന യുവാവിനെയാണ് കാട്ടാന ആക്രമിച്ചത്. ജോലിക്ക് ശേഷം താമസ സ്ഥലത്തേക്ക് പോകവെ കാട്ടാന ആക്രമിക്കുകയായിരുന്നു.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു സംഭവത്തില്‍ പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിനോദ സഞ്ചാരിക്കാണ് ജീവന് നഷ്ടമായി. താവളത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ട് 4 മണിയോടെയായിരുന്നു മരണം സംഭവിച്ചത്.
നായാടിക്കുന്ന് സ്വദേശി 52കാരിയായ ബൂഷറയാണ് മരിച്ചത്. ഭവാനിപുഴയുടെ തീരത്ത് ബന്ധുക്കളുടെ ഒപ്പം നില്‍ക്കുമ്പോഴായിരുന്നു ആനയുടെ ആക്രമണമുണ്ടായത്. അട്ടപ്പാടി പരിപ്പന്തറയില്‍ ഭവാനിപ്പുഴയുടെ തീരത്ത് വെച്ചായിരുന്നു സംഭവം.






