എറണാകുളം വടക്കൻ പറവൂരില്‍ ബസിന്റെ ഡോറില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. കുഞ്ഞിത്തൈ സ്വദേശിനി വിന്റുമോളാണ് മരിച്ചത്. ലാബ് ടെക്നീഷ്യൻ ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് അപകടം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






