കോട്ടയം: ബ്രിട്ടിഷ് ആരോഗ്യവകുപ്പിൽ ദീർഘകാലം സേവനമനുഷ്ഠിച്ച കോട്ടയം സ്വദേശിനി ഡോ. പ്രേമി മാത്യു (74) യുകെയിൽ അന്തരിച്ചു. കോട്ടയം കളരിക്കൽ കുടുംബാംഗമായിരുന്ന അവർ ഇംഗ്ലണ്ടിൽ താമസിച്ചുവരികയായിരുന്നു.
പരേതനായ ഡോ. പ്രകാശ് മാത്യു (എവരത്തു കിഴക്കേതിൽ, മംഗലപ്പള്ളി) ആണ് ഭർത്താവ്.
മക്കൾ: ഡോ. പ്രിയ ജോർജ്, ഡോ. അന്ന മാത്യു. മരുമക്കൾ: പ്രഫ. ഡോ. ജേക്കബ് ജോർജ്, ഡാമിയൻ ചീമ.
സംസ്കാരം പിന്നീട് നടത്തുമെന്ന് കുടുംബം അറിയിച്ചു.






