കണ്ണൂർ: കണ്ണൂർ തളിപ്പറമ്പില്‍ തേങ്ങ പറിക്കുന്നതിനിടയില്‍ കടന്നല് കുത്തേറ്റയാള്‍ മരിച്ചു. പരിയാരം തലോറയിലെ ടിവി ഗോകുല്‍ദാസ് (45) ആണ് മരിച്ചത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത് . ഓഗസ്റ്റ് 28ന് ആണ് തേങ്ങ പറിക്കുന്നതിന് ഇടയില്‍ തെങ്ങിലുണ്ടായിരുന്ന കടന്നല് കൂട് ഇളകി ഗോകുല്‍ദാസിനെ ആക്രമിച്ചത്.






