പുതുപ്പള്ളി: പരിയാരം വെമ്പാലയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മുരളിയുടെ മകൻ അഖിൽ മുരളി (37) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം കൈതേപ്പാലത്തിന് സമീപം തടിയുടെ പണിയിൽ ഏർപ്പെട്ടിരിക്കെയാണ് അഖിൽ കുഴഞ്ഞുവീണത്. ഉടൻ തോട്ടയ്ക്കാട് ആശുപത്രിയിലും തുടർന്ന് പുതുപ്പള്ളി പാറാട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതേദഹം നിലവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
അഖിലിന്റെ പിതാവ് മുരളി മരിച്ചിട്ട് അധികനാൾ ആയിട്ടില്ല. ഭാര്യ: ഗോപിക (പയ്യപ്പാടി). മൂന്ന് മക്കളുണ്ട്.






