മുംബൈ: പുനർജന്മത്തിനായി നാലുവർഷത്തോളം മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച സംഭവത്തില്‍ ഞെട്ടി മുംബൈ മലാഡ്. 2022ല്‍ മരിച്ച 78കാരന്റെ മൃതദേഹമാണ് പൂട്ടിയിട്ട കെട്ടിടത്തിലെ ഫ്രീസറില്‍നിന്ന് പോലീസ് കണ്ടെത്തിയത്.
കെട്ടിടത്തില്‍നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികള്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് കെട്ടിടം പരിശോധിച്ചപ്പോഴാണ് ഫ്രീസറില്‍ മൃതദേഹം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്. മകനും മകളും ചേർന്നാണ് മൃതദേഹം ഇത്രയും കാലം സൂക്ഷിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. മൃതദേഹം സൂക്ഷിക്കുന്നതിനായി പ്രതിമാസം ഏകദേശം ഒന്നരലക്ഷം രൂപ ഇവർ ചെലവഴിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.
മരണാനന്തര ജീവിതത്തിലും പുനർജന്മത്തിലും കുടുംബം വിശ്വസിച്ചിരുന്നതായാണ് പോലീസിന്റെ വിശദീകരണം. മരിച്ചയാള്‍ വീണ്ടും ജനിക്കുമെന്ന പ്രതീക്ഷയിലാണ് മൃതദേഹം സംരക്ഷിച്ചതെന്നാണ് വിവരം. മകള്‍ യുഎസില്‍നിന്ന് മൃതദേഹം കൂടുതല്‍ കാലം സൂക്ഷിക്കാനുള്ള മാർഗങ്ങള്‍ തേടിയിരുന്നതായും പോലീ






