ഡൽഹി: ഡൽഹിയില്‍ ദസറ ആഘോഷങ്ങളുടെ ഭാഗമായി രാവണൻ്റെ കോലത്തിനൊപ്പം പാറ്റയുടെ കോലവും കത്തിക്കാനുള്ള തീരുമാനത്തില്‍ പരിഹാസവുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെ.
ഫ്രീ പബ്ലിസിറ്റിക്ക് നന്ദിയുണ്ടെന്നാണ് ദീപ്കെയുടെ പരിഹാസം. ഡൽഹിയിലെ പിതാംപുരയില്‍ ഒരുക്കിയ പാറ്റയുടെ കോലത്തിൻ്റെ ദൃശ്യം പങ്കുവെച്ചാണ് ദീപ്കെയുടെ പ്രതികരണം.
ദസറ ആഘോഷങ്ങളുടെ ഭാഗമായി ശ്രീ കേശവ് രാംലീല കമ്മിറ്റി ആണ് രാവണൻ്റെയും കുംഭകർണൻ്റെയും മേഘനാഥൻ്റെയും കോലങ്ങള്‍ക്കൊപ്പം 30 അടിയ ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കാനായി സ്ഥാപിച്ചത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് സിജെപി പ്രതിഷേധം ശക്തമായതിനിടെയാണ് പാറ്റയുടെ കോലം കത്തിക്കാൻ സംഘാടകർ തീരുമാനിച്ചത്.
ബിജെപി എംഎല്‍എയായ അശോക് ഗോയല്‍ ദേവരഹ പ്രസിഡൻ്റായ ശ്രീ കേശവ് രാംലീല കമ്മിറ്റിയുടേതാണ് തീരുമാനം.
വീടുകള്‍, ചുറ്റുപാടുകള്‍, സമൂഹം എന്നിവിടങ്ങളില്‍ നിന്ന് മാലിന്യം പൂർണമായും ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ നീക്കമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.






