ഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത (ഡി.എ/ ഡി.ആര്) 3 ശതമാനം കൂടി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.
2026 ജൂലൈ മുതലുള്ള കുടിശ്ശിക മുതലാണ് വര്‍ധനവ് നടപ്പിലാക്കുന്നതെന്ന് കേന്ദ്രം അറിയിച്ചു. ഇതോടെ ആകെ ക്ഷാമബത്ത നിലവിലെ 60 ശതമാനത്തില്‍ നിന്ന് 63 ശതമാനമായി ഉയരും.
ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഒക്ടോബര്‍ 28 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്.
ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള നാല് മാസത്തെ കുടിശ്ശിക തുക നവംബറിലെ ശമ്പളത്തോടൊപ്പം ജീവനക്കാര്‍ക്ക് ലഭിക്കും.






