കോട്ടയം: നമ്മുടെ സമൂഹത്തിൽ ഇന്ന് വ്യാപിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്നിനെതിരെ ഒരു ജനകീയ ജാഗ്രത എന്ന സന്ദേശവുമായി ഉദയം കാത്ത് സിനിമ 2026 ഒക്ടോബർ 30-ാം തീയതി മുതൽ തിയേറ്ററുകളിലെത്തുകയാണ്.
നമ്മുടെ കലാലയ അന്തരീക്ഷത്തെയും കുടുംബബന്ധങ്ങളെയും സാമൂഹ്യ അന്തരീക്ഷത്തെയും അപകടകരമായ വിധം താറുമാറാക്കുന്ന മയക്കുമരുന്ന് എന്ന മഹാവിപത്തിനെതിരെ പ്രതികരിക്കേണ്ടത് കാലഘട്ട ത്തിൻ്റെ ആവശ്യമാണ്. പരമാവധി ആളുകൾ പ്രത്യേകിച്ച് യുവാക്കളും വിദ്യാർത്ഥികളും ഈ ചിത്രം കാണുകയും മയക്കുമരുന്നിന്റെ അപകടം മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ടന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു.
പദ്മ കൃഷ്ണൻ അയ്യർ സംവിധാനം ചെയ്യുന്ന സിനിമയുടെ നിർമാണം ജോസ് കുടിലിൽ.
പൈതൃകം നിറഞ്ഞ ഒരു ഗ്രാമത്തിലേക്ക് എവിടെ നിന്നോ നടന്നു വന്ന ഒരു അനാഥ സ്ത്രീ. ഭ്രാന്തി കുഞ്ഞമ്മ എന്നാണ് അവരെ ആ ഗ്രാമം മുഴുവനും ഇപ്പോൾ വിളിക്കുന്നത്...
എങ്ങിനെ അവർ അനാഥ യായി....? എങ്ങിനെ അവർ ഭ്രാന്തിയായി....? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ സിനിമ .
തെരുവ് ഗായകനായ പപ്പൻ എപ്പോഴോ ഒരു കഞ്ചാവ് കച്ചവടക്കാരന്റെ സഹായിയായി ജീവിതം തുടങ്ങിയിരുന്നു.
ഇന്നിപ്പോൾ ആധുനിക ലഹരി മാഫിയയുടെ പിടിയിൽ അകപ്പെട്ടു പോയിരിക്കുകയാണ് ആ ഗ്രാമം.
ഫിറോസ് എന്ന് പേരുള്ള ശക്തനായ ഒരു ചെറുപ്പക്കാരന്റെ വരവോടെ ആ ഗ്രാമത്തിൽ ചിലതൊക്കെ സംഭവിച്ചു...
ആ കഥയാണ്
" ഉദയം കാത്ത് "എന്ന സിനിമയിലൂടെ സംവിധായകൻ പറയുന്നത്.
ജോസ് കെ. എബ്രഹാം, ഹരിലാൽ, സതീഷ് കല്ലും കുളം, ജോസുകുട്ടി, ജോർജ് കുടിലിൽ, മോസ്സസ് തോമസ്, ജിഷ്ണു, ദീപ്തി ദേവ്..,ബിന്ദു കെ. ജയൻ, ഡീയോൾ മാലി, സുനിത,കോട്ടയം പൊന്നു.... തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
ക്യാമറ നൗഫസ് നൗഷാദ്, സംഗീതം സി. രാജി., ശിവ പ്രസാദ്, അനുരാജ്. ഗാനങ്ങൾ ക്ഷേമ തോമസ്, രമേശ് മുവാറ്റുപുഴ, ബാനു വിക്രമൻ നായർ, എഡിറ്റിങ് ജിബീഷ് ടീം മീഡിയ, ബാനർ ഒഫീഷ്യൽ ഗാർഡിയൻസ്,






