അയ്മനം: ഡ്രീം ക്യാച്ചേഴ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
𝟔-ാമത് മത്സരവള്ളംകളിയും വഞ്ചിപ്പാട്ടും സെപ്റ്റംബർ 𝟏𝟑 ഞായറാഴ്ച ഐക്കരശാലി മീനച്ചിലാറിൽ നടക്കും. വൈകുന്നേരം 𝟑ന് ജലോത്സവത്തിന് തുടക്കമാകും.
ജലോത്സവത്തിന്റെ ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. മത്സരവള്ളംകളിയുടെ ഫ്ലാഗ് ഓഫ് ഏറ്റുമാനൂർ എം.എൽ.എ. നാട്ടകം സുരേഷ് നിർവഹിക്കും.
വള്ളംകളിയോടനുബന്ധിച്ച് ആവേശകരമായ വഞ്ചിപ്പാട്ട് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ ടീമുകളുടെ പങ്കാളിത്തത്തോടെ നടക്കുന്ന ജലോത്സവം അയ്മനത്തിന്റെ ജലോത്സവ പാരമ്പര്യത്തിന് കൂടുതൽ നിറം പകരുമെന്ന് സംഘാടകർ അറിയിച്ചു.
ജലോത്സവത്തിന്റെ സമ്മാനദാനം
കോട്ടയം ഡി.വൈ.എസ്.പി. അനീഷ് കെ.ജി. നിർവഹിക്കും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമഠം, ജില്ലാ പഞ്ചായത്ത് അംഗം വൈശാഖ്, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഹരികുമാർ എന്നിവരുടെയും സാന്നിധ്യം ഉണ്ടായിരിക്കും.
മീനച്ചിലാറിന്റെ ഓളപ്പരപ്പിൽ ആവേശം നിറയ്ക്കുന്ന വള്ളംകളിക്ക് സാക്ഷ്യം വഹിക്കാൻ നാടൊട്ടാകെയുള്ള കായിക-വള്ളംകളി പ്രേമികൾ എത്തുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകർ അറിയിച്ചു.






