ഗൂഗിൾ പേ പ്രവർത്തിച്ചില്ല കെഎസ്ആർടിസി ബസിൽ യാത്രക്കാരന് കണ്ടക്ടറുടെ ക്രൂരമർദ്ദനം. ബസിൽ നിന്ന് യാത്രക്കാരനെ കഴുത്തിന് പിടിച്ച് പുറത്ത് തള്ളി. യാത്രക്കാരനായ സർക്കാർ ഉദ്യോഗസ്ഥന്റെ കാലൊടിഞ്ഞു. കാട്ടാക്കട സ്വദേശി ജോബി വർഗീസിനാണ് കാലൊടിഞ്ഞത്
കോട്ടയം ചിങ്ങവനം വെറ്റിനറി ഹോസ്പിറ്റലിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറാണ് ജോബി. ഗൂഗിൾ പേ പ്രവർത്തിക്കാത്തതിനാൽ ടിക്കറ്റ് കാശ് നൽകാൻ താമസം നേരിട്ടതാണ് പ്രകോപനം ഉണ്ടാക്കിയത്
ചിങ്ങവനത്ത് നിന്ന് തിരുവനന്തപുരം ബോർഡ് വെച്ച സൂപ്പർഫാസ്റ്റിൽ നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ചങ്ങനാശ്ശേരി പോലീസിനും പരാതി നൽകിയെങ്കിലും ഇതുവരെ ബസോ കണ്ടക്ടറെയോ കണ്ടെത്തിയില്ല. ഗതാഗത മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി യാത്രക്കാരൻ






