കോട്ടയം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'സൗഹൃദ ക്രിക്കറ്റ് മത്സരം' ഇന്ന് വൈകിട്ട് 7 മണിക്ക് ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി ഏദൻ സ്പോർട്സ് അരീനയിൽ നടക്കും. ചങ്ങനാശ്ശേരി എം എൽ എ. വിനു ജോബ് നയിക്കുന്ന ടീമും, പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ നയിക്കുന്ന ടീമും തമ്മിലാണ് മത്സരം.
ക്രിക്കറ്റിന്റെ ആവേശത്തിനൊപ്പം പ്രേക്ഷകർക്ക് ആവേശം പകരാൻ തൃക്കൊടിത്താനം പോലീസ് അവതരിപ്പിക്കുന്ന സംഗീതസന്ധ്യയും പ്രമുഖ സിനിമാ-സാംസ്കാരിക രംഗത്തെ അതിഥികളുടെ സാന്നിധ്യവും പരിപാടിക്ക് മാറ്റുകൂട്ടും. കായികമനോഭാവവും സൗഹൃദവും ഉയർത്തിപ്പിടിക്കുന്ന വേദിയാകും ഇതെന്ന് സംഘാടകർ അറിയിച്ചു.
കുടുംബസമേതം എത്തി ഈ ആഘോഷത്തിന്റെ ഭാഗമാകാൻ പൊതുജനങ്ങളെ സംഘാടകർ ക്ഷണിച്ചു.






