തിരുവനന്തപുരം: പീഡന പരാതികള്‍ പരസ്യമാക്കാതെ പരിഹരിക്കാൻ സിപിഎം.
ഐസിസികള്‍ക്ക് പ്രവർത്തന രൂപരേഖയുണ്ടാക്കിയിരിക്കുകയാണ് സിപിഎം. നേതാക്കള്‍ക്കെതിരായ പീഡന പരാതികള്‍ പാർട്ടി യോഗത്തില്‍ ചർച്ചയാക്കില്ല.
പരാതികള്‍ പരിശോധിക്കേണ്ടതും പരിഹാരം നിർദ്ദേശിക്കേണ്ടതും ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി ആയിരിക്കും. ഐസിസിയുടെ തീർപ്പ് അന്തിമമായിരിക്കും. പാർട്ടി വേദിയില്‍ ചർച്ചയാക്കില്ല.
സംസ്ഥാന തലത്തില്‍ ടി എൻ സീമയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് രൂപീകരിച്ചത്. എല്ലാ ഘടകങ്ങള്‍ക്കും കമ്മിറ്റികളുണ്ടാകും.
നേതാക്കള്‍ക്ക് എതിരായ പരാതി അന്വേഷിക്കുന്നത് തൊട്ടടുത്ത ഉപരി ഘടകത്തിലെ ഐസിസി ആയിരിക്കും. ഐസിസിയുടെ കണ്ടെത്തല്‍ അതാത് ഘടകങ്ങളെ അറിയിക്കും.
ഐസിസികളുടെ പ്രവർത്തനം കാര്യക്ഷമമാകണമെന്ന നിർദ്ദേശം നല്‍കിയത് എം എ ബേബിയാണ്.






