കോട്ടയം : സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റിയ്ക്ക് ഇന്ന് പാലായിൽ തുടക്കമാകും.
ജില്ലാ കമ്മിറ്റിയംഗങ്ങൾ, ഏരിയ പ്രതിനിധികൾ, വർഗ്ഗ ബഹുജന സംഘടനകളുടെ ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ 90 പ്രതിനിധികൾ പങ്കെടുക്കും.
അരുണാപുരം സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 10 ന് പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ഗ്രൂപ്പ് ചർച്ച.
വൈകിട്ട് റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച.
ശനിയാഴ്ചയും പൊതുചർച്ച തുടരും. ശേഷം ചർച്ചകൾക്ക് മറുപടി.
ശേഷം ചർച്ചകൾക്ക് മറുപടി. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. ടി എം തോമസ് ഐസക്, പി.രാജീവ്, പി.സതീദേവി,
സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ വി.എൻ. വാസവൻ, സജി ചെറിയൻ, ഡോ. പി.കെ.ബിജു, എം.വി.ജയരാജൻ, പി.ജയരാജൻ, ജോൺ ബ്രിട്ടാസ് എം.പി എന്നിവർ പങ്കെടുക്കും.
നാളെ വൈകിട്ട് 4 ന് കൊട്ടാരമറ്റം ഗ്രാൻഡ് കോർട്ട് യാർഡ് ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിലാണ് പൊതുസമ്മേളനം.
നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലുണ്ടായ സമ്പൂർണ തോൽവി കമ്മിറ്റിയിൽ ചർച്ചയാകും.
വിദ്യാർത്ഥി,യുവജന ,തൊഴിലാളി, സർവീസ്, സംഘടനകൾ നിർജീവമായതും പല സമരങ്ങൾ വഴിപാടായതും ചില നേതാക്കളുടെ മാഫിയാ ബന്ധവും അടക്കമുള്ള വിമർശനങ്ങൾക്കും സാദ്ധ്യതയുണ്ട്.
എന്നാൽ നേതാക്കൾക്കെതിരെ നടപടിക്ക് സാദ്ധ്യത കുറവാണ്. അന്തരിച്ച എ.വി.റസലിന്റെ ഒഴിവ് നികത്തലിന് പുറമേ പ്രവർത്തനത്തിലെ നിർജീവാവസ്ഥയിൽ ചിലരെ ഒഴിവാക്കി പ്രത്യേക ക്ഷണിതാക്കളായെങ്കിലും യുവജനങ്ങൾക്ക് പ്രാമുഖ്യം ലഭിച്ചേക്കാം.






