ഏറ്റുമാനൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയായ രണ്ടാനച്ഛന് 63 വർഷം കഠിന തടവും 2,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് റോഷ്നി എച് ആണ് ശിക്ഷ വിധിച്ചത്. പോക്സോ നിയമത്തിലെയും ബിഎൻഎസിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
ഏറ്റുമാനൂർ എസ്എച്ച്ഒ അൻസൽ എഎസ് ആണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ സംഘത്തിൽ എസ്ഐ മനോജ്, സീനിയർ സിപിഒ ജ്യോതി കൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.
പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 13 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തു. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പോൾ കെ എബ്രഹാം ഹാജരായി.






