കോഴിക്കോട് : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ പൂജാരിക്ക് മൂന്ന് വർഷം, മൂന്നു മാസവും തടവ് ശിക്ഷ. ക്ഷേത്രത്തിൽ പൂജയ്ക്ക് എത്തിയ പെൺകുട്ടിക്ക് നേരെയായിരുന്നു ലൈംഗിക അതിക്രമം നടത്തിയത്.
തടവ് ശിക്ഷക്കൊപ്പം 5000 രൂപ പിഴയും കോടതി വിധിച്ചു. പൂജാരിയായ മുതുവണ്ണാച്ച സ്വദേശി സികെ വിനോദനെയാണ് കോടതി ശിക്ഷിച്ചത്. നാദാപുരം പോക്സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
2024 സെപ്റ്റംബർ മാസമാണ് കേസിന് ആസ്പദമായ സംഭവം. കോഴിക്കോട് സ്വദേശിയായ പ്ലസ് ടു വിദ്യാർഥിനിയെയാണ് ഇയാൾ ഉപദ്രവിച്ചത്. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.






