ആലപ്പുഴ: തന്റെ കാലത്ത് പൊതുമരാമത്ത് നടത്തിയ പ്രവര്‍ത്തനങ്ങളുടെ കൂടി ഫലമായിരുന്നു രണ്ടാം പിണറായി സര്‍ക്കാര്‍ എന്ന് ജി സുധാകരന്.
മാക്കേക്കടവ് നേരെകടവ് പാലം സന്ദര്‍ശിച്ച് മുന്‍ പൊതുമരാമത്ത് മന്ത്രിയും അമ്പലപ്പുഴ എംഎല്‍എയുമായ ജി.സുധാകരൻ.
യാതൊരു രാഷ്ട്രീയ വ്യത്യാസവുമില്ലാതെ എല്ലാ എംഎല്‍എമാര്‍ക്കും ഒരു പോലെയാണ് അന്ന് ഫണ്ട് അനുവദിച്ചിരുന്നത്.
എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം എടുത്ത് പറയത്തക്കതായ പുതിയ പദ്ധതികള്‍ ഒന്നും ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാക്കേക്കടവ് നേരെകടവ് പാലത്തിന്റെ പണി തന്റെ കാലത്താണ് ആരംഭിച്ചതെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഭൂരിഭാഗം പണികളും പൂര്‍ത്തിയാക്കിയതെന്നും എംഎല്‍എ വ്യക്തമാക്കി.
പെരുമ്പളം പാലം ഉദ്ഘാടനം ചെയ്തപ്പോഴും എല്‍ഡിഎഫ് ഒരു ക്ഷണക്കത്ത് തനിക്ക് തന്നില്ല. മാക്കേക്കടവ് നേരെകടവ് പാലം ഉദ്ഘാടനം ചെയ്തപ്പോള്‍ യുഡിഎഫും ഒരു ക്ഷണക്കത്ത് നല്‍കിയില്ല.
യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ഒരു വ്യത്യാസവും ആലപ്പുഴ ജില്ലയിലില്ലെന്നും സുധാകരന് വിമര്‍ശിച്ചു.
വികസനാടിസ്ഥാനത്തിലല്ല അവര്‍ ചിന്തിക്കുന്നത്. സങ്കുചിതമായ ചിന്തയാണ് അവര്‍ക്കുള്ളത്. കോണ്‍ഗ്രസിന്റെയോ എല്‍ഡിഎഫിന്റെയോ ഫ്ലക്സുകളില്‍ തന്റെ ചിത്രമില്ല.
താന്‍ പാര്‍ട്ടിയില്‍ നിന്ന് സ്വമേധയാ മാറിയതാണ്. പാര്‍ട്ടിയെ ആക്ഷേപിച്ച് മാറിയതല്ല.
എല്‍ഡിഎഫിന്റെ കാലത്ത് ജി സുധാകരന് പൊതുമരാമത്ത് മന്ത്രിയായി ഇരിക്കുമ്പോഴാണ് നിർമ്മാണം ആരംഭിച്ചതെന്ന് പറയാന്‍ പോലും എല്‍ഡിഎഫിന് ആകുന്നില്ലെന്ന് എംഎല്‍എ കുറ്റപ്പെടുത്തി.






