ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളി ഫൈനലില്‍ പരാതിയുമായി പുന്നമട ബോട്ട് ക്ലബ്ബും വില്ലേജ് ബോട്ട് ക്ലബ്ബും. യുബിസി കൈനക്കരി FC ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
വള്ളത്തില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ ഇതര സംസ്ഥാന തുഴച്ചിലുകാർ ഉണ്ടെന്നാണ് പരാതി. ചട്ടപ്രകാരം ആകെ തുഴച്ചിലുകാരുടെ 25 ശതമാനം മാത്രമെ ഇതര സംസ്ഥാന തുഴച്ചിലുകാരെ നിയോഗിക്കാൻ അനുമതിയുള്ളു. എന്നാല്‍ ഇത് മറികടന്നുകൊണ്ടാണ് 41 ഓളം ഇതര സംസ്ഥാന തുഴച്ചിലുകാരെയാണ് യുബിസി FC വള്ളത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരാതിയില്‍ പരിശോധന തുടങ്ങി. പരാതി പരിശോധിച്ച ശേഷം മാത്രമേ ചുണ്ടൻ വള്ള ഫൈനല്‍ നടക്കുകയുളൂ. ആരോപണം തെളിഞ്ഞാല്‍ യുബിസി എഫ്സിയെ പുറത്താക്കും.
മേല്‍പ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിലേക്ക് കടന്നിരിക്കുന്നത്. ഇതില്‍ തന്നെ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് യുബിസി FCയാണ്.






