പാലക്കാട് : ഉത്സവത്തിനിടെ ബിജെപി പ്രവർത്തകർ ആക്രമിച്ചുവെന്ന പരാതിയുമായി യുവതി. പാലക്കാട് തരൂര് സ്വദേശിനിയാണ് ആലത്തൂര് പൊലീസില് പരാതി നല്കിയത്. തരൂർ പഴമ്പാലക്കോട് ഭജന മഹോത്സവത്തിനിടെ അമ്മാവനെ പരിപാടിയുടെ സംഘാടകരായ ബിജെപി പ്രവർത്തകർ ആക്രമിക്കുന്നത് കണ്ട് തടയാൻ എത്തിയപ്പോൾ തന്നെയും മര്ദ്ദിച്ചുവെന്നാണ് യുവതി ആരോപിക്കുന്നത്.
ഇക്കഴിഞ്ഞ 11ന് തരൂര് പഴമ്പാലക്കോട് ഭജന മഹോത്സവത്തിനിടെയാണ് സംഭവം. യുവതിയുടെ പരാതിയില് ബിജെപി തരൂര് പഞ്ചായത്ത് ജനറല് സെക്രട്ടറി കൃഷ്ണകുമാര് ഉള്പ്പെടെ ആറുപേര്ക്കെതിരെ കേസെടുത്തു. എന്നാല് ഭജന മഹോത്സവത്തിനിടെ സഘര്ഷമുണ്ടായെങ്കിലും യുവതിക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്നും വ്യാജ പരാതിയാണെന്നും ആരോപണവിധേയര് പറഞ്ഞു.






