ചുമയെ നിസ്സാരമാക്കരുത് പ്രത്യേകിച്ച് രാത്രിയിലെ ചുമ. രണ്ടാഴ്ചയിൽ അധികമായ ചുമ നിർബന്ധമായും ഡോക്ടറെ കാണേണ്ടതാണ്.
ജലദോഷവും അനുബന്ധമായി ഉണ്ടാകുന്ന ചുമയും വൈറസ് രോഗങ്ങൾ ആയതിനാൽ അവയുടെ ചികിത്സയുടെ ഭാഗമായി അധികം ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുത്.
ശ്വാസകോശരോഗ ബാധിതരിൽ 80 ശതമാനത്തിലേറെ പേർക്കും രോഗ കാരണമാകുന്നത് വൈറസാണ്.
ലക്ഷണത്തിനൊത്ത ചികിത്സയാണു വേണ്ടത്.
ശ്വാസകോശ നാളികൾ വികസിപ്പിക്കുന്നതിനും നീർവീഴ്ച കുറയ്ക്കുന്നതിനുമുള്ള മരുന്നുകളാണ് അഭികാമ്യം. ആവി പിടിക്കുന്നതും ഗുണ ചെയ്യും.
ചുമ രണ്ടാഴ്ചയിൽ കൂടുതൽ തുടർന്നാൽ നിർബന്ധമായും എക്സ്റേയും രക്തപരിശോധനയും നടത്തണം.
ന്യുമോണിയ, ആസ്മ, ക്ഷയം എന്നിവയിൽ ഏതെങ്കിലും ബാധിച്ചിട്ടുണ്ടോയെന്ന് അറിയാൻ വേണ്ടിയാണിത്.
കോവിഡിനു ശേഷം 2 ആഴ്ചയിൽ കൂടുതൽ ചുമ തുടരുന്ന കേസുകൾ കൂടിവരുന്നുണ്ട്.






