കോട്ടയം ജില്ലയിൽ നാളെ (09/11/26)പാമ്പാടി,പാമ്പാടി,തീക്കോയി,ഈരാറ്റുപേട്ട,പാലാ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;
വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പാമ്പാടി ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന 8 മൈൽ, 7മൈൽ, സാൻജോസ്, അണ്ണാടി വയൽ, ഗ്രാമറ്റം, ഇല്ലി വളവ്, മഞ്ഞാടി സിഎസ്ഐ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 30 pm വരെ വൈദ്യുതി തുടങ്ങുന്നതാണ്.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അറക്കൽച്ചിറ,കൊണ്ടോടി,കീർത്തി എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ പരിധിയിൽ ചേരിപ്പാട് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ (09/11/2026) 08:00AM മുതൽ 05:00PM വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ ഇരുമപ്ര, പെരിങ്ങാലി, മേലുകാവ് ചർച്ച്, കളപ്പുര പാറ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 8.30 am നും 5pm നും ഇടയിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC വർക്ക് നടക്കുന്നതിനാൽ IMA ട്രാൻസ്ഫോർമർ പരിധിയിൽ തിങ്കളാഴ്ച രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും






