ഡൽഹി : ജ്യത്തെ ആദ്യ എല്‍എൻജി ട്രെയിൻ സർവീസ് ആരംഭിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് സബർമതി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സെപ്റ്റംബർ 27ന് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു.
സബർമതി ഡിവിഷനില്‍ ഏകദേശം 1,472 കോടി രൂപ ചെലവില്‍ നടപ്പാക്കിയ വിവിധ റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
ഡീസലിനൊപ്പം എല്‍എൻജിയും; ഇന്ധനച്ചെലവ് കുറയ്ക്കാൻ ലക്ഷ്യം
ഡീസലിനൊപ്പം എല്‍എൻജിയും ഉപയോഗിക്കുന്ന ഇരട്ട ഇന്ധന സംവിധാനത്തിലാണ് പുതിയ ട്രെയിൻ പ്രവർത്തിക്കുന്നത്. സബർമതി സംയോജിത കോച്ചിംഗ് ഡിപ്പോയിലെ 1,400 കുതിരശക്തി വീതമുള്ള രണ്ട് ഡ്രൈവിംഗ് പവർ കാറുകള്‍ ഇതിനായി പരിഷ്കരിച്ചു. ഈ സംവിധാനത്തിലൂടെ ബന്ധപ്പെട്ട റൂട്ടിലെ ഡീസല്‍ ഉപഭോഗത്തിന്റെ ഏകദേശം 40 ശതമാനം വരെ എല്‍എൻജി ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനാകുമെന്നാണ് റിപ്പോർട്ട്. ഡീസലിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനും വിദേശനാണ്യ ചെലവ് കുറയ്ക്കാനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.






