ന്യൂഡൽഹി:ഡല്‍ഹി-എന്‍സിആര്‍ മേഖലകളില്‍ സിഎന്‍ജി വില വര്‍ധിപ്പിച്ചു. കിലോഗ്രാമിന് 3.89 രൂപയാണ് കൂട്ടിയത്.
മേഖലയിലെ പ്രധാന സിഎന്‍ജി വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡാണ് (ഐജിഎല്‍) സിഎന്‍ജി വില കൂട്ടിയതായി അറിയിച്ചത്. ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ ആറുമുതല്‍ പുതിയ നിരക്ക് നിലവില്‍വന്നു.
വില വർധിപ്പിച്ചതോടെ ഡൽഹിയിൽ സിഎൻജിയ്ക്ക് കിലോഗ്രാമിന് 86.98 രൂപയായി. നോയിഡ- 95.59 രൂപ, ഗാസിയാബാദ്- 95.59 രൂപ, മീററ്റ്- 95.47 രൂപ, ഗുരുഗ്രാം- 92.01 രൂപ എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പുതിയ നിരക്കുകൾ.
അന്താരാഷ്ട്ര വിപണയിൽ എൽഎൻജി വില വർധിച്ചതാണ് സിഎൻജി വില വർധിപ്പിച്ചതിന്റെ പ്രധാന കാരണമായി ഐജിഎൽ പറയുന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന എൽഎൻജിയാണ് സിഎൻജി നിർമാണത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്.
ഇതിനാൽ അന്താരാഷ്ട്ര വിപണയിലെ വിലവ്യത്യാസം ആഭ്യന്തര വിപണിയെയും ബാധിക്കുന്നു. ഇറാൻ യുദ്ധവും ഹോർമുസ് വഴിയുള്ള ഇന്ധനനീക്കം നിലച്ചതും എൽഎൻജി വില വർധനവിന് കാരണമായിട്ടുണ്ട്.






