അയ്മനം: അയ്മനം ഗ്രാമപഞ്ചായത്തിലെ കല്ലുമട വാർഡ് 15-ൽ ഉദയ പുരുഷ സ്വയംസഹായ സംഘം വേറിട്ട രീതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ‘അമ്മയ്ക്കൊരു ഓണക്കോടി’ എന്ന പേരിൽ നടത്തിയ പരിപാടിയിൽ 75 വയസ്സ് കഴിഞ്ഞ 15 അമ്മമാർക്ക് ഓണക്കോടി നൽകി ആദരിച്ചു.
ഷംസുദീൻ പ്രസിഡന്റും മനു സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന സംഘത്തിൽ എട്ട് അംഗങ്ങളാണുള്ളത്. സംഘാംഗങ്ങളായ ഉണ്ണികൃഷ്ണനും രത്നപ്പനും പരിപാടിക്ക് നേതൃത്വം നൽകി.
വാർഡിലെ മുതിർന്ന അമ്മമാരെ ഓണാഘോഷത്തിന്റെ ഭാഗമാക്കി ആദരിച്ച പരിപാടി ശ്രദ്ധേയമായി.






