ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരായ പരാമർശത്തില്‍ ഡിഎംകെ എംഎല്‍എ അറസ്റ്റില്‍. വിലാത്തിക്കുളം എംഎല്‍എ ജി വി മാർക്കണ്ഡേയനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കോവില്‍പ്പട്ടിയില്‍ നടന്ന പൊതുസമ്മേളനത്തിനിടെ വിജയ്ക്കെതിരെ ഭീഷണി മുഴക്കുകയും വിവാദ പരാമർശങ്ങള്‍ നടത്തുകയും ചെയ്ത സംഭവത്തില്‍ ടിവികെ നേതാക്കളുടെ പരാതിയിലാണ് അറസ്റ്റ് നടപടി.
തിങ്കളാഴ്ച പുലർച്ചെ മാർക്കണ്ഡേയൻ്റെ വിലാത്തിക്കുളത്തെ വീട്ടിലെത്തിയ പൊലീസ് എംഎല്‍എയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി എത്തിയ എംഎല്‍എയുടെ അനുയായികള്‍, പൊലീസ് വാഹനം തടയാനും ശ്രമം നടത്തി. തുടർന്ന് പ്രതിഷേധക്കാരെ നീക്കിയ ശേഷം എംഎല്‍എയുമായി പൊലീസ് സംഘം മടങ്ങുകയായിരുന്നു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.
തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ചു വിലാത്തിക്കുളത്ത് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കവെ ആണ് ജി വി മാർക്കണ്ഡേയൻ മുഖ്യമന്ത്രി വിജയ്ക്കെതിരെ രംഗത്തെത്തിയത്. സഭയില്‍ വിജയ്യെ അടുത്തുകിട്ടിയാല്‍ എല്ല് ഒടിക്കുമെന്നായിരുന്നു എംഎല്‍എയുടെ ഭീഷണി. അറസ്റ്റിലായ മാർക്കണ്ഡേയനെ ചോദ്യംചെയ്യലിനായി എസ്പി ഓഫീസില്‍ എത്തിച്ചു. ചോദ്യംചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും.
മുഖ്യമന്ത്രി വിജയ്ക്കെതിരായ പരാമർശത്തില്‍ നേരത്തെ ഡിഎംകെ എംഎല്‍എയായ അനിത രാധാകൃഷ്ണനും അറസ്റ്റിലായിരുന്നു. വിജയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയില്‍ രജിസ്റ്റർ ചെയ്ത കേസില്‍ തിരുച്ചെന്തൂർ എംഎല്‍എയായ അനിതയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയതിന് പിന്നാലെ തൂത്തു






