കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിൽ ഐസിയുവിലെ എസി തകരാറിയായി. ഒരാഴ്ച കഴിഞ്ഞിട്ടും നന്നാക്കുന്നില്ല. ഗുരുതരമായ രോഗികൾ അസ്വസ്ഥത പ്രകടിപ്പിക്കുന്നു. ചൂട് വർധിച്ചതോടെ പിടിച്ചു നിൽക്കാനാവാതെ ഞെരിപിരി കൊള്ളുകയാണ് രോഗികൾ. പലരും വിയർത്തൊലിച്ചു കിടക്കുകയാണ്.
നാലാം വാർഡിലെ സ്ത്രീകളുടെ ഐസിയുവിലെ എയർ കണ്ടീഷൻ സംവിധാനമാണ് തകരാറിലായത്. സെൻട്രലൈസ്ഡ് എസിയാന് ഇവിടെയുള്ളത്. ആകെ 11 ബഡുകളുള്ളതിൽ ഇപ്പോൾ 5 രോഗികളുണ്ട്.
ഐസിയു ആയതിനാൽ ജനൽ സംവിധാനമില്ല. ഫാൻ ഉപയോഗിച്ചാൽ ചൂട് കാറ്റ് പുറത്തേക്ക് പോകാൻ സംവിധാനമില്ലാത്തതിനാൽ വിയർത്തൊലിച്ച് കിടക്കുയാണ് രോഗികൾ. ഐസിയുവിലുള്ളത് ശക്തിയേറിയ ലൈറ്റുകളാണ്. മുഴുവൻ ലൈറ്റും ഓണാക്കിയാൽ വെന്തുരുകും. അതിനാൽ ലൈറ്റിടാൻ പോലും സാധിക്കുന്നില്ല.
ശ്വാസതടസം അടക്കുള്ള ഗുതരമായ അവസ്ഥയിലുള്ള രോഗികളാണ് ഇപ്പോൾ ഐസിയുവിൽ കിടക്കുന്നത്.
മാത്രമല്ല ദിവസങ്ങളോളം ചൂടിൽ കഴിഞ്ഞാൽ ചില ഉപകരണങ്ങൾ തകരാറിലാവും.ഇപ്പോൾതന്നെ അതിനുള്ള സാധ്യതയേറിയിട്ടുണ്ട്.
രോഗികൾ വിയർത്തൊലിച്ചു കിടക്കുന്നത് കണ്ടിട്ടും ആശുപത്രി അധികൃതർക്ക് ഒരു കുലുക്കവുമില്ല. എസി കേടായ കാര്യം പല തവണ വാർഡിലെ നഴ്സുമാർ അധികാരികളെ അറിയിച്ചതാണ്. പക്ഷേ ഒന്നു തിരിഞ്ഞു നോക്കാൻ പോലും കൂട്ടാക്കുന്നില്ല. ആശ്യപത്രി സൂപ്രണ്ടോ ആർ എം ഒ യോ ഇതുവരെ ഇക്കാര്യത്തിൽ താൽപര്യം കാണിക്കുന്നില്ല.






