തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ മൂന്നാംഘട്ട ചോദ്യം ചെയ്യൽ തുടർന്ന് ഇഡി. അഴിമതി നിരോധന നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ സിഎംആർഎൽ ജീവനക്കാരെയാണ് ചോദ്യം ചെയ്യന്നത്.
സർക്കാർ എഫ്ഐആർ ഇട്ടാൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ പിഎംഎൽഎ പ്രകാരം കേസ് എടുക്കാക്കാനാണ് ആലോചന. നിയമോപദേശം 17ഓടെ ലഭിക്കുമെന്നാണ് വിലയിരുത്തൽ. അഡ്വക്കറ്റ് ജനറലും ഡിജിപിയുമാണ് നിയമോപദേശം നൽകുക.
പ്രാഥമിക അന്വേഷണമെങ്കിലും നടത്തേണ്ടി വരുമെന്നാണ് വിവരം. ഹവാല ഇടപാടുകൾ ചൂണ്ടിക്കാട്ടി ഇഡി പുറത്തുവിട്ട റിപ്പോർട്ടിന് പിന്നാലെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനോട് ഇഡി ശുപാർശ ചെയ്തിരുന്നു.






