മേടം: കാര്യങ്ങള്‍ വിചാരിച്ച വേഗത്തില്‍ മുന്നോട്ട് പോകണമെന്നില്ല. ചെറിയ തടസ്സങ്ങളും മാനസിക സമ്മർദ്ദവും ഉണ്ടാകാം.
സാമ്പത്തിക ഇടപാടുകളില്‍ നഷ്ടസാധ്യതയുള്ളതിനാല്‍ ജാഗ്രത വേണം. യാത്രയും വായ്പാ സംബന്ധമായ ശ്രമങ്ങളും മാറ്റിവയ്ക്കുന്നത് ഗുണകരമായേക്കാം.
ഇടവം: നേട്ടങ്ങള്‍ തേടിയെത്തുന്ന ദിനം. തൊഴില്‍ മേഖലയില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാകാം. നിങ്ങളുടെ കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കാനും സാധ്യതയുണ്ട്. ആരോഗ്യനില മെച്ചപ്പെടും. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായ വാർത്തകള്‍ ലഭിച്ചേക്കാം.
മിഥുനം: പ്രതീക്ഷിച്ച ചില കാര്യങ്ങള്‍ അവസാന നിമിഷം മുടങ്ങാൻ സാധ്യത. ചെറിയ കാര്യങ്ങള്‍ പോലും തർക്കങ്ങളിലേക്ക് നീങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. അനാവശ്യ ചെലവുകള്‍ വർധിക്കാം. ആരോഗ്യകാര്യങ്ങളില്‍ അശ്രദ്ധ പാടില്ല. പ്രിയപ്പെട്ടവരില്‍ നിന്നുള്ള അകല്‍ച്ച വിഷമിപ്പിച്ചേക്കാം.
കർക്കടകം: അവസരങ്ങള്‍ മുന്നിലെത്തുന്ന ദിവസമാണ്. ആത്മവിശ്വാസത്തോടെ പ്രവർത്തിച്ചാല്‍ മികച്ച ഫലങ്ങള്‍ നേടാം. ബിസിനസ് രംഗത്ത് പുരോഗതിയുണ്ടാകും. മത്സരങ്ങളില്‍ വിജയം നേടാനും അംഗീകാരം ലഭിക്കാനും സാധ്യത. പുതിയ അവസരങ്ങള്‍ തേടിയെത്തും.
ചിങ്ങം: സന്തോഷത്തിനും വിജയത്തിനും പ്രാധാന്യമുള്ള ദിവസം. എതിരാളികളില്‍ നിന്നുള്ള ബുദ്ധിമുട്ടുകള്‍ കുറയും. സുഹൃത്തുക്കളുമായി ഒത്തുചേരാനും സമയം ചെലവഴിക്കാനും അവസരമുണ്ടാകും. ഉല്ലാസയാത്രകള്‍ക്കും അനുകൂല സാഹചര്യമുണ്ട്.
കന്നി: അല്പം ശ്രദ്ധയോടെ മുന്നോട്ട് പോകണം. മാനസിക സമ്മർദ്ദത്തിനൊപ്പം ശരീര അസ്വസ്ഥതകളും അനുഭവപ്പെടാം. പ്രതീക്ഷിച്ച കാര്യങ്ങള്‍ വൈകിയേക്കാം. വിഷമകരമായ സാഹചര്യങ്ങളില്‍ പെട്ടെന്ന് പ്രതികരിക്കാതെ ക്ഷമയോടെ തീരുമാനമെടുക്കുക.
തുലാം: സാമ്പത്തിക കാര്യങ്ങളില്‍ വലിയ ജാഗ്രത ആവശ്യമായ ദിവസം. നഷ്ടസാധ്യതകള്‍ മുന്നിലുണ്ട്. അപകടഭീതിയും നിലനില്ക്കാം. പണവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ സൂക്ഷ്മത പാലിക്കുക. ഇരുചക്രവാഹന യാത്രകള്‍ പരമാവധി ഒഴിവാക്കുന്നത് സുരക്ഷിതമാണ്.
വൃശ്ചികം: ഭാഗ്യം അനുകൂലമായി നില്ക്കുന്ന ദിവസം. സാമ്പത്തിക നേട്ടത്തിനും പുതിയ അവസരങ്ങള്‍ക്കും സാധ്യത. ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചകള്‍ സന്തോഷം നല്‍കും. ആരോഗ്യനിലയിലും പുരോഗതി പ്രതീക്ഷിക്കാം
ധനു: പഠനത്തിലും മത്സരങ്ങളിലും മികച്ച ഫലം നേടാൻ കഴിയും. പരീക്ഷകളില്‍ വിജയസാധ്യതയുണ്ട്. പുതിയ കോഴ്സിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണും. ആരോഗ്യവും സന്തോഷവും ഒരുപോലെ ലഭിക്കുന്ന ദിനമായിരിക്കും.
മകരം: ചില കാര്യങ്ങളില്‍ പ്രതീക്ഷിക്കാത്ത തടസ്സങ്ങള്‍ നേരിടാം. സാമ്പത്തിക സമ്മർദ്ദം വർധിക്കാം. തർക്കങ്ങള്‍ക്കും എതിരാളികളില്‍ നിന്നുള്ള ബുദ്ധിമുട്ടുകള്‍ക്കും സാധ്യതയുണ്ട്. വായ്പാ സംബന്ധമായ ശ്രമങ്ങള്‍ പ്രതീക്ഷിച്ച ഫലം നല്കണമെന്നില്ല.
കുംഭം: ആഗ്രഹിച്ച കാര്യങ്ങളില്‍ ചിലത് നീണ്ടുപോകാം. യാത്രകളില്‍ തടസ്സങ്ങളും സാമ്പത്തിക നഷ്ടസാധ്യതയും കാണുന്നു. സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധ വേണം. അടുത്തവരില്‍ നിന്നുള്ള അകല്‍ച്ച മാനസികമായി ബുദ്ധിമുട്ടിച്ചേക്കാം.
മീനം: നേട്ടങ്ങള്‍ സ്വന്തമാക്കാൻ കഴിയുന്ന ദിവസം. ബിസിനസില്‍ പുരോഗതിയും സാമ്പത്തിക ലാഭവും പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി സമ്മാനങ്ങളോ മറ്റ് നേട്ടങ്ങളോ ലഭിച്ചേക്കാം. സല്‍ക്കാരങ്ങളില്‍ പങ്കെടുക്കാനും പുതിയ അവസരങ്ങള്‍ ലഭിക്കാനും സാധ്യതയുണ്ട്.






