കൊച്ചി: സിഎംആര്എല് - എക്സാ ലോജിക് സാമ്പത്തിക ഇടപാട് കേസിലെ സര്ക്കാര് നിലപാടില് കോണ്ഗ്രസില് ഭിന്നത.
അതൃപ്തി പരസ്യമാക്കി നേതാക്കള് രംഗത്തെത്തി. കെപിസിസി വാട്സ്ആപ്പ് ഗ്രൂപ്പിലും പൊട്ടിത്തെറിയുണ്ടായി.
സര്ക്കാര് നടപടി ഉമ്മന്ചാണ്ടിയോട് കാണിച്ച നീതികേട് എന്ന് ഒരു വിഭാഗം നേതാക്കള് പറഞ്ഞു. സര്ക്കാര് കൃത്യമായ നിലപാട് ആണ് സ്വീകരിച്ചന്ന് എന്ന് മറുവിഭാഗവും അഭിപ്രായപ്പെട്ടു. രാജു പി നായരും,വി ആര് അനൂപും തമ്മിലായിരുന്നു വാഗ്വാദം. ഒരു അഭിപ്രായവ്യത്യാസവും ഇല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കോണ്ഗ്രസ് എംഎല്എമാരായ ചാണ്ടി ഉമ്മന് സി ആര് മഹേഷ്, ജിന്ഡോ ജോണ് അടക്കമുള്ള വരും കഴിഞ്ഞ ദിവസങ്ങളില് നിലപാട് വ്യക്തമാക്കിയിരുന്നു.
അതേസമയം പിണറായി വിജയന് അനുകൂലമായ നിലപാട് സ്വീകരിച്ചതില് ആഞ്ഞടിച്ച് വീണ്ടും മാത്യു കുഴല്നാടന് എംഎല്എ രംഗത്തെത്തി. കേസില് സമാനതകളില്ലാത്ത പോരാട്ടം വേണ്ടിവന്നപ്പോള് ഒപ്പം നിന്നത് കെ സുധാകരനാണെന്ന് മാത്യു പറഞ്ഞു.
'മാസപ്പടിക്കേസിലെ പോരാട്ടം ഒട്ടും എളുപ്പമായിരുന്നില്ല. അത് ഒരുപാട് പ്രയാസങ്ങള് നിറഞ്ഞതായിരുന്നു. വീട്ടുകാരെ വീട്ടിലേക്ക് നിരന്തരം ഭീഷണി കോളുകള് വന്നുകൊണ്ടിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില് കരുത്ത് പകര്ന്ന് ചേര്ത്തുനിര്ത്തിയത് കെ സുധാകരനെന്ന കോണ്ഗ്രസിന്റെ ധീരനായ നേതാവായിരുന്നു'. പൊതുപരിപാടിയില് മാത്യു കുഴല്നാടന് പ്രസംഗിച്ചത് ഇങ്ങനെ. വിട്ടുവീഴ്ച ചെയ്താല് ഇവര് നമ്മുടെ തലയില് കയറി നിരങ്ങുമെന്നാണ് കെ സുധാകരന് തന്നെ ഉപദേശിച്ചതെന്ന് മാത്യു കുഴല്നാടന് പറഞ്ഞു






