തിരുവനന്തപുരം: സിഎം കിഡ്സ് സ്കോളർഷിപ്പ് (എല്‍എസ്എസ്/യുഎസ്എസ്) പദ്ധതിയിലെ മുഴുവൻ കുടിശിക തുകയും സർക്കാർ അനുവദിച്ചു.
സ്കോളർഷിപ്പ് വിതരണത്തിന് 20.52 കോടി രൂപ അടിയന്തരമായി അനുവദിക്കാൻ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നല്കി.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രി തീരുമാനമെടുത്തത്.
ഈ അധ്യയന വർഷത്തെ (2026-27) സ്കോളർഷിപ്പ് തുക മാർച്ച് 31-നകം വിതരണം ചെയ്യും. അർഹരായ മുഴുവൻ വിദ്യാർഥികള്‍ക്കും സ്കോളർഷിപ്പ് സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ഭാവിയില്‍ സ്കോളർഷിപ്പ് തുക കുടിശ്ശികയാകുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാൻ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിർദേശം നല്കി.






