മഴക്കാലമായി കഴിഞ്ഞാൽ തുണി ഉണക്കി എടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
പലപ്പോഴും തുണികൾ പൂർണമായി ഉണക്കാൻ സാധിച്ചെന്നുവരില്ല.
ഈർപ്പം തങ്ങിനിൽക്കുന്നത് മൂലം തുണികളിൽ കരിമ്പൻ പിടിപെടുന്നു.
വസ്ത്രങ്ങളെ ബാധിക്കുന്ന ഒരുതരം ഫംഗസ് തന്നെയാണ് കരിമ്പൻ. തുണിയുടെ നനവാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്.
ഈർപ്പം തുണികളിൽ തങ്ങി നിൽക്കുന്നതാണ് പ്രധാന കാരണം.
തുണികളിൽ നിന്ന് കരിമ്പൻ നീക്കം ചെയ്യാൻ ഇതാ ചില വഴികൾ.
ഒരു ടീസ്പൂൺ വെള്ളത്തിൽ ഒരു ടീസ്പൂൺ വിനെഗറും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും മികസ് ചെയ്ത് എടുക്കുക.
ഒരു ബ്രഷ് ഈ വെള്ളത്തിലേക്ക് മുക്കി കരിമ്പൻ ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിച്ച് അൽപനേരം നല്ലതു പോലെ ഉരയ്ക്കുക. ഇത് 10 മിനുട്ട് നേരം തുണിയിൽ ഇട്ടേക്കുക. ശേഷം കഴുകി കളയുക.
പുളിച്ച മോരിന് കരിമ്പൻ അകറ്റി നിർത്താൻ മികച്ചൊരു പ്രതിവിധിയാണ്.
മോര് നല്ലതുപോലെ പുളിപ്പിച്ച ശേഷം കരിമ്പനുള്ള ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കുക.
രണ്ടോ മൂന്നോ മണിക്കൂർ അത് തുണിയിൽ പിടിക്കാൻ അനുവദിച്ച ശേഷം കഴുകിക്കളയാം.
നാരങ്ങയും ഉപ്പുമാണ് മറ്റൊരു പ്രതിവിധി. നാരങ്ങാനീരും ഉപ്പും ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കി കരിമ്പനുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. 10 മിനുട്ടിന് ശേഷം കഴുകി കളയുക.






