കോട്ടയം: ഭക്ഷണം കഴിച്ചതും ഭക്ഷണം ഉണ്ടാക്കാനും ഒക്കെയുളള പാത്രങ്ങള്‍ കഴുകാൻ നമ്മള് അടുക്കളയില്‍ ഉപയോഗിക്കുന്ന സാധനമാണ് സ്പോഞ്ച്.
ഒരു സ്പോഞ്ച് വാങ്ങിയാല്‍ നമ്മളത് ദിവസങ്ങളോളം ഉപയോഗിക്കും.
ഈ സ്പോഞ്ച് ദിവസവും ആവർത്തിച്ച് ഉപയോഗിക്കുമ്പോള്‍ അത് വൃത്തിയാക്കുന്ന കാര്യം നമ്മള് ശ്രദ്ധിക്കാറുണ്ടോ.
പല തരം അഴുക്കുകള്‍ നിറഞ്ഞ് ബാക്ടീരിയകളുടേയും രോഗാണുക്കളുടേയും കൂടാരാമായി ആ സ്പോഞ്ച് മാറുന്ന കാര്യം പലർക്കും അറിയില്ല.
സ്പോഞ്ചിലെ ബാക്ടീരിയകളെ നശിപ്പിക്കാനും അത് എപ്പോഴും ഫ്രഷ് ആയി സൂക്ഷിക്കാനുമുള്ള ചില എളുപ്പവഴികള്‍ ഇതാ..
പാത്രങ്ങള്‍ കഴുകിയ ശേഷം സ്പോഞ്ച് നല്ല വെള്ളത്തില്‍ കഴുകി ഭക്ഷണാവശിഷ്ടങ്ങളും സോപ്പും കളഞ്ഞതിന് ശേഷം നന്നായി പിഴിഞ്ഞെടുക്കുക. പെട്ടെന്ന് ഉണങ്ങുന്ന സ്പോഞ്ചുകളില്‍ ബാക്ടീരിയകള്‍ വളരാനുള്ള സാധ്യത വളരെ കുറവാണ്.
ഒരു പാത്രത്തില്‍ വിനാഗിരിയും വെള്ളവും ഒരേ അളവില്‍ എടുത്ത് അതില്‍ സ്പോഞ്ച് അഞ്ച് മിനിറ്റ് മുക്കി വെക്കുക. അതിനുശേഷം നല്ല വെള്ളത്തില്‍ കഴുകാം. ഇത് സ്പോഞ്ചിലെ ദുർഗന്ധം മാറ്റാനും അഴുക്കുകള്‍ എളുപ്പത്തില്‍ ഇളകിപ്പോകാനും സഹായിക്കും.
കുറച്ചുകൂടി നന്നായി വൃത്തിയാക്കാൻ മുക്കാല്‍ കപ്പ് ബ്ലീച്ച് ഒരു ലിറ്റർ വെള്ളത്തില്‍ കലക്കി അതില്‍ സ്പോഞ്ച് അഞ്ച് മിനിറ്റ് മുക്കി വെക്കുക. ശേഷം നന്നായി കഴുകി ഉണക്കുക. നിങ്ങളുടെ വീട്ടില്‍ ഡിഷ്വാഷർ ഉണ്ടെങ്കില്‍ അതിന്റെ ഏറ്റവും മുകളിലത്തെ റാക്കില്‍ സ്പോഞ്ച് വെച്ച് ചൂടുവെള്ളവും ഡ്രൈയിംഗ് സെറ്റിംഗും ഉപയോഗിച്ച് കഴുകിയെടുക്കാം.






