മുംബൈ: മുംബൈയില്‍ ഇന്നലെ നടന്ന സിജെപി പ്രതിഷേധത്തില്‍ പ്രായപൂർത്തിയാകാത്ത കുട്ടിയെ പങ്കെടുപ്പിച്ചെന്ന പരാതിയില്‍ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ.
കുട്ടിയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചെന്നും കാട്ടി ഒരു സംഘടന നല്കിയ പരാതിയിലാണ് കേസ്.
പ്രകോപനകരമായ മുദ്രാവാക്യങ്ങള്‍ സമരത്തിനിടെ മുഴക്കിയെന്നും പൊലീസ് നടപടി ഒഴിവാക്കാൻ കുട്ടികളെ സമരത്തില്‍ പങ്കെടുപ്പിക്കുന്നത് നേരത്തെ തീരുമാനിച്ചത് പ്രകാരമാണെന്നും പരാതിയില്‍ ആരോപിക്കുന്നു.
പൊലീസ് നടപടി തടയാൻ പ്രായപൂർത്തിയാകാത്തവരെ തന്ത്രപരമായി ഉപയോഗിച്ചെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ എൻഎച്ച്ആർസി റിപ്പോർട്ട് തേടി.






