പത്തനംതിട്ട: പതിനാലുകാരിയായ പെണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ നിരന്തരം ശല്യം ചെയ്യുകയും അശ്ലീലം പറയുകയും ചെയ്ത കേസില്‍ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി.
കീഴ്വായ്പ്പൂര് അറയ്ക്കല്‍ വീട്ടില്‍ ബിനീഷ് എന്ന ജയകൃഷ്ണനെയാണ് (42) പത്തനംതിട്ട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. രണ്ട് വര്‍ഷവും മൂന്ന് മാസവും തടവും 8,500 രൂപ പിഴയുമാണ് ശിക്ഷ.
2025 ഒക്ടോബര്‍ മാസത്തിലും അതിനുമുമ്പും പലതവണ പ്രതി പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും, മുണ്ടുപൊക്കി കാണിക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത കുട്ടിയുടെ അമ്മൂമ്മയെ പ്രതി ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു.
തുടര്‍ന്നാണ് കീഴ്വായ്പ്പൂര് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.






